ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി 2 ഈ വരുന്ന 28നു തീയെറ്ററുകളില്‍ റിലീസിനെത്തുന്നു. ഇന്ത്യന്‍ സിനിമയില്‍ ഇന്നുവരെ കാണാത്ത വിഷ്വല്‍ എഫ്ഫെക്റ്റ് വിസ്മയം തീര്‍ത്ത ഒന്നാം ഭാഗത്തിന്‍റെ തുടര്‍ച്ചയായുത്തുന്ന രണ്ടാം ഭാഗം തീയെറ്ററുകളില്‍ മറ്റൊരു അത്ഭുദം സൃഷ്ട്ടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് . പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തികൊണ്ടാണ് ചിത്രത്തിന്‍റെ ട്രെയിലിയര്‍ പുറത്തിറങ്ങിയിരിക്കുന്നത്
ബാഹുബലി ഒന്നാം ഭാഗം പുറത്തിറങ്ങിയതിനു ശേഷം പ്രേക്ഷകര്‍ ആകാംഷയോടെ ചോദിച്ച ചോദ്യമായിരുന്നു കട്ടപ്പ എന്തിന് ബാഹുബലി യെ കൊന്നു എന്നത് . ആ ചോദ്യത്തിനുള്ള ഉത്തരം കൂടി ആയിരിക്കും ബാഹുബലി 2 ന്‍റെ പ്രദര്‍ശനത്തോടെ പ്രേക്ഷകര്‍ക്ക് ലഭിക്കുക.
ഇന്ത്യന്‍ സിനിമയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ ബാഹുബലി രാജമൌലിയാണ് സംവിധാനം ചെയ്തിരിക്കുന്നത് . തെലുങ്ക് സിനിമാ സംവിധായകനായ രാജമൌലി ഒരുക്കിയ ഈച്ച വളരെയധികം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഈച്ചയുടെ വന്‍വിജയത്തിന് ശേഷമായിരുന്നു രാജമൌലി 180 കോടി രൂപ മുതല്‍മുടക്കില്‍ ബാഹുബലി ഒന്നാം ഭാഗം പുറത്തിറക്കിയത് . രണ്ട് ഭാഗങ്ങള്‍ക്കുമായി 250 കോടി മുതല്‍മുടക്കാനായിരുന്നു തുടക്കത്തില്‍ തീരുമാനിച്ചിരുന്നത്. ബാഹുബലി ഒന്നാംഭാഗത്തിന്‍റെ വന്‍ വിജയം രണ്ടാം ഭാഗത്തില്‍ കൂടുതല്‍ മുതല്‍മുടക്കാന്‍ നിര്‍മാതാക്കളെ പ്രേരിപ്പിച്ചിരിക്കുകയാണ് . അതിനാല്‍ തന്നെ രണ്ടാംഭാഗത്തിന്‍റെ നിര്‍മാണ ചിലവിനെക്കുറിച്ച് വ്യെക്തമായൊരു വിവരം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. എന്തായാലും ബാഹുബലി രണ്ടാം ഭാഗം റിലീസിന് മുന്‍പ് തന്നെ 500 കൊടിയിലതികം രൂപയുടെ ബിസിനസ് സ്വന്തമാക്കിയതായാണ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ബാഹുബലി ഒന്നാം ഭാഗത്തില്‍ നായകനായി എത്തിയ പ്രഭാസ് തന്നെയാണ് രണ്ടാംഭാഗത്തിലും പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത് .പ്രഭാസിന്‍റെ നായികയായി തമന്ന യായിരുന്നു ഒന്നാം ഭാഗത്തില്‍ എത്തിയത് . ഒന്നാം ഭാഗത്തില്‍ ഒരു പ്രധാന വേഷം ചെയ്ത അനുഷ്ക ഷെട്ടി രണ്ടാം ഭാഗത്തില്‍ നായികാ വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.
പ്രദര്‍ശനത്തിന് മുന്‍പ് തന്നെ വന്‍ പ്രചാരണം ലഭിച്ച ബാഹുബലി 2 ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു ഹിറ്റ് ആയി മാറുമെന്നതില്‍ സംശയമില്ല. ഇന്ത്യയിലെ പ്രധാന ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റ് ആയ ബുക്ക് മൈ ഷോ ( https://in.bookmyshow.com/ ) യുടെ റിപ്പോര്‍ട്ട് പ്രകാരം പ്രീ ബുക്കിങ്ങില്‍ അമീര്‍ ഖാന്‍റെ ദങ്ങല്‍ നെ പോലും പിന്നിലാക്കിയിരിക്കുകയാണ് ബാഹുബലി 2. റിലീസിങ്ങിന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പത്ത് ലക്ഷത്തിലതികം ടിക്കറ്റുകളാണ് വിറ്റ് തീര്‍ന്നത് .

ബഹുബലി 2 മലയാളം ട്രെയിലിയര്‍