വിവാഹശേഷം സമൂഹമാധ്യമങ്ങളില്‍ നിന്ന് അകന്ന് നിന്നിരുന്ന കാവ്യ മാധവന്‍ ഒരിടവേളക്ക് ശേഷം വീണ്ടും അരങ്ങിലെക്കെത്തുന്നു . "ദിലീപ് ഷോ 2017" എന്ന പേരില്‍ ഭര്‍ത്താവ് കൂടിയായ ദിലീപ് അവതരിപ്പുക്കുന്ന സ്റ്റേജ് ഷോ യിലൂടെയാണ് കാവ്യ വീണ്ടും അരങ്ങിലേക്ക് തിരിച്ചെത്തുന്നത് . മലയാള പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഒരു സുപ്രഭാതത്തില്‍ കാവ്യയും ദിലീപും വിവാഹിതരായത്. വിവാഹ ശേഷം ദിലീപ് പല വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും കാവ്യ ഇതാദ്യമായാണ് പ്രക്ഷകരുടെ മുന്നിലെത്തുന്നത്. ദിലീപ് ഷോ 2017 പ്രൊമോഷന്‍റെ ഭാഗമായി ചിത്രീകരിച്ച യുട്യൂബ് വീഡിയോയുലൂടെയാണ് കാവ്യ തന്‍റെ തിരിച്ച് വരവ് പ്രേക്ഷകരുമായി പങ്കുവച്ചത് .
അമേരിക്കയിലും കാനഡയിലുമാണ് ദിലീപ് ഷോ 2017 പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. വിവാഹ ശേഷം ചിലങ്ക അണിയുന്ന കാവ്യ മാധവന്‍റെ നൃത്ത സന്ധ്യ തന്നെയായിരുക്കും ഷോ യുടെ പ്രധാന ആകര്‍ഷണം.ദിലീപ് ഷോ 2010 ന് ശേഷം ആദ്യമായാണ് കാവ്യ മറ്റൊരു ദിലീപ് ഷോ യുടെ ഭാഗമാവുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ഷോ ഉടന്‍ തന്നെ വേദിയിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.